ന്യൂഡൽഹി: ഇന്ത്യൻ വെബ്‌സൈറ്റുകളിൽ പാകിസ്ഥാൻ ഹാക്കർമാരുടെ സൈബർ ആക്രമണം പരാജയപ്പെടുത്തി. സൈബർ ആക്രമണം കണ്ടെത്തിയ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനം ശ്രമം പരാജയപ്പെടുത്തി. പാകിസ്ഥാൻ പിന്തുണയുള്ള 'സൈബർ ഗ്രൂപ്പ് HOAX1337', നാഷണൽ സൈബർ ക്രൂ എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന ഹാക്കർമാർ സൈബർ ആക്രമണത്തിന് പിന്നിലാണെന്ന് ANI റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച നഗ്രോട്ടയിലെയും സുൻജുവാനിലെയും സൈനിക സ്കൂളുകളുടെ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള അവഹേളനപരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ ഹാക്കർമാർ ശ്രമിച്ചു. മുൻ സൈനികർക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്ന ഒരു വെബ്‌സൈറ്റിലും സൈബർ ആക്രമണം നടന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാൻ ഹാക്കർമാരിൽ നിന്നുള്ള സൈബർ ആക്രമണങ്ങളിലൂടെയുള്ള പ്രകോപനം ഉണ്ടാകുന്നത്.