• ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിൽ പ്രതി ബെയ്ലിന്‍ ദാസ് റിമാനഡിൽ. ഈ
മാസം 30 വരെയാണ് സ റിമാൻഡ് ചെയ്തിരിക്കുന്നത്. ബെയിലിൻ്റെ ജാമ്യാപേക്ഷ
നാളെ പരിഗണിക്കും.
• സംസ്ഥാനത്ത് മഴക്കാല പൂർവ
മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ
കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ
വിലയിരുത്തി.
• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ
ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ശക്തമാകാൻ സാധ്യതയുണ്ടെന്ന്
മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത
നിർദേശം പുറപ്പെടുവിച്ചു.
• രാജ്യത്തെ ഏറ്റവും വലിയ സ്‌മാർട്ട് റോഡ് ഉൾപ്പെടെ 390 കോടിയുടെ 62
റോഡ് സംസ്ഥാന സർക്കാർ നാടിന് സമർപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്പലം
ആൽത്തറ മുതൽ ചെന്തിട്ടവരെ 3.275 കിലോമീറ്ററിൽ നിർമിച്ച സി വി രാമൻപിള്ള
റോഡ് രാജ്യത്തെ ഏറ്റവും നീളം കൂടിയ സ്‌മാർട്ട് റോഡ് എന്ന നേട്ടം
സ്വന്തമാക്കി.
• തെക്ക്‌പടിഞ്ഞാറൻ കാലവർഷം തെക്കൻ അറബിക്കടലിലേക്ക് എത്തി.
തുടർന്നുള്ള ദിവസങ്ങളിൽ ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങും. 27 ന് കേരള
തീരം തൊടും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യത.
• വീണ്ടും കേന്ദ്രസര്‍ക്കാര്‍ സഹായം തേടി ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ
ലിമിറ്റഡ് (വിഐ). സര്‍ക്കാര്‍ പിന്തുണയില്ലെങ്കില്‍ ഈ സാമ്പത്തിക
വര്‍ഷത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചു.
• രാജ്യത്തെ സാധാരണക്കാരായ കുടുംബങ്ങളില്‍ കടബാധ്യതകള്‍ പിടിമുറുക്കുന്നതായി
പഠനം. 2021ലെ കോവിഡ് മഹാമാരി രാജ്യത്തെ കുടുംബങ്ങളുടെ മൊത്തത്തിലുള്ള
കടബാധ്യത ഉയര്‍ത്തിയത് കൂടാതെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും താഴ്ന്ന,
ഇടത്തരം വരുമാനക്കാരില്‍ സൃഷ്ടിച്ച ഉപഭോഗമാന്ദ്യം ഇപ്പോഴും തുടരുകയാണെന്ന്
റിപ്പോര്‍ട്ട്.
• രാജ്യത്തെ 15ന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ
മാസം 5.1 ശതമാനമാണെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ. ത്രൈമാസം
പുറത്തിറക്കിയിരുന്ന സര്‍വേ മേയ് മുതലാണ് പ്രതിമാസം പുറത്തിറക്കാന്‍
തുടങ്ങിയത്.