ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം...#latest news

 


 ഇന്ന് ലോക വാർത്താവിനിമയ ദിനം. ലോകം മുഴുവൻ ഒരുകുടക്കീഴിൽ എന്ന വിപ്ലവകരമായ നേട്ടത്തിന് പിന്നിൽവാർത്താ വിനിമയരംഗത്തുണ്ടായ പുരോഗതിയാണ്. ഡിജിറ്റൽ സാങ്കേതികരംഗത്ത് ലിംഗസമത്വം ആണ് ഈ വർഷത്തെ പ്രമേയം.
സാങ്കേതികരംഗത്ത് നിർമിതബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്ന കാലത്താണ് മറ്റൊരു വാർത്താവിനിമയദിനം കൂടി വരുന്നത്. മൊബൈല് ഫോണിലും ഇൻ്റര് നെറ്റിലും മാത്രമല്ല ബിസിനസ് രംഗത്തും ശാസ്ത്രസാങ്കേതികരംഗത്തെ മറ്റുമേഖലകളിലുമെല്ലാം എഐ സേവനം എത്തിക്കഴിഞ്ഞു. ലോകം ഒരു ആഗോള ഗ്രാമമായി മാറുന്നതിൽ വാർത്താവിനിമയരംഗത്തെ പുരോഗതി നിർണ്ണായകപങ്ക് വഹിച്ചു. ഇത്തവണ ഡിജിറ്റൽ ലിംഗസമത്വം ഉറപ്പാക്കുക എന്നതാണ് ദിനാചരണത്തിൻ്റെ പ്രധാനലക്ഷ്യം.


1865ൽ സ്ഥാപിച്ച രാജ്യാന്തര വാര്ത്താ വിനിമയ സംഘടനയാണ് വാര്ത്താവിനിമയ ദിനാഘോഷത്തിന് പിന്നില്. ഫോൺ, ഇൻ്റർനെറ്റ് തുടങ്ങിയ വിവര ആശയ വിനിമയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമാക്കാൻ ലക്ഷ്യമിട്ടാണ് യുഎൻ 2006 മുതൽ മെയ് 17ന് വാർത്താ വിനിമയ ദിനം ആചരിക്കാൻ തീരുമാനിച്ചത്

അന്തർദേശീയ ടെലി കമ്യൂണിക്കേഷൻ യൂണിയൻ ഈ ദിവസം ലോക ടെലി കമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ സൊസൈറ്റി ദിനമായി ആചരിക്കുന്നു. ലോകനിലവാരത്തെ അപേക്ഷിച്ച് ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽ ഫോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് വാർത്താ വിനിമയ ദിനമാചരിക്കാൻ തീരുമാനമെടുത്തത്. എന്നാൽ ഇന്ന് ലോകത്ത് ഈ മേഖലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0