• പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിലെത്തി സൈനികരെ കണ്ടു. ഇന്ത്യൻ
സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധമന്ത്രി
സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്റെ ഒരു
ലക്ഷ്യവും പിഴച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
• വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നൽകി. 351,48,03,778
രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. പ്രരംഭപ്രവർത്തനങ്ങൾക്കുള്ള ചെലവ്
ഉൾപ്പെടെയാണിത്.
• മേഖല അവലോകന യോഗങ്ങൾ സംഘടിപ്പിക്കുക വഴി ദീർഘകാലമായി പരിഹാരം കാണാതെ
കിടക്കുന്ന വിഷയങ്ങൾ ഉന്നയിക്കാനും അതിന് ശാശ്വത പരിഹാരം കാണാനുമാണ്
പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും
മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ്
പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’
പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി.
• വാർഷിക ജനന നിരക്കിലെ കുറവിൽ ദേശീയ ശരാശരിയേക്കാൾ മുകളിൽ കേരളം.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2021ലെ സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം
ദേശീയ ശരാശരിയുടെ ഇരട്ടിവേഗത്തിലാണ് കേരളം, തമിഴ്‌നാട്, ഡൽഹി
എന്നിവിടങ്ങളിൽ ജനനനിരക്ക് കുറഞ്ഞത്.
• നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും
ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ
നിർണായക നീക്കവുമായി രാഷ്ടപതി. തീരുമാനം ചോദ്യം ചെയ്ത് രാഷ്ട്രപതി,
പ്രസിഡൻഷ്യൽ റാഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ
ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു.
• കേന്ദ്ര തൊഴിലാളി സംഘടനകള്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ
ഒമ്പതിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ
അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. ഈമാസം 20ന് സംസ്ഥാന, ജില്ലാ,
പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും.