ഉത്തർപ്രദേശിൽ ബസിന് തീപിടിച്ച് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം ..#accident

 

ലഖ്‌നൗ: ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ അഞ്ച് പേർ മരിച്ചു. ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ബസിനാണ് തീപിടിച്ചത്. ബസിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന്റെ ആഴം കൂട്ടിയത്

ഇന്ന് പുല‍ർച്ചെ അ‍ഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. യാത്രാക്കാർ പുലർച്ചെ വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കാണുകയും രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ബസിന് തീപിടിച്ച സമയം ബസിന്റെ ചില്ല് തകർത്ത് ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിൽ ബസ് പൂ‍ർണമായും കത്തി നശിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0