ഓപ്പറേഷൻ സിന്ധൂറിൽ പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോർട്ട്. മേയ് 9 - 10 തിയതികളിൽ പാക്കിസ്ഥാനി എയർബേസുകൾ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയിൽ 15 ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന തിരിച്ചടിയിൽ പാകിസ്ഥാൻ്റെ 1 നടത്തിയ3 എയർബേസുകളിൽ 11 മുതൽ കേടുപാടുകൾ സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നിർദ്ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.
മെയ് 7-8 രാത്രിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്‌സർ, ലുധിയാന, ഭുജ് എന്നിവയായിരുന്നു പാക്‌സ്ഥാൻ ലക്ഷ്യമിട്ടുള്ള പ്രദേശങ്ങൾ. എന്നാൽ, ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാ ഭീഷണികളെയും വിജയകരമായി കണ്ടെത്തി. ഇന്ത്യൻ സായുധ സേനയുടെ മറുപടിയായി, രാവിലെ ലാഹോറിലേതടക്കമുള്ള പാകിസ്ഥാൻ വ്യോമ പ്രതിരോധ റഡാറുകൾ ഇതിനുമുമ്പ് ഏകോപിത ആക്രമണങ്ങൾ നടത്തുകയായിരുന്നു.
അതേസമയം, ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഭീകരരെ വധിച്ച ജമ്മുവിലെ ത്രാലിൽ ജാഗ്രത തുടരുന്നു. കൂടുതൽ ഭീകരർക്കായി വനമേഖല കേന്ദ്രീകരിച്ച് സുരക്ഷാ സേനയുടെ ഇന്നും തിരച്ചിൽ തുടരും. അതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ഗുജറാത്തിലെത്തും. ഭുജിലെ വ്യോമതാവളം പ്രതിരോധ മന്ത്രി സന്ദർശിക്കും.
ഇതിനിടെ, അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖി. അടിസ്ഥാനരഹിതമായ പ്രചാരണം വഴി ഇരു രാജ്യങ്ങൾക്ക് ഇടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. അഫ്ഗാൻ ജനതയുടെ വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ ഇന്ത്യ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.