പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 മെയ് 2025 | #NewsHeadlines

• പാകിസ്താന്റെ സൈനിക ക്യാമ്പുകൾ തകർത്ത് ഇന്ത്യ. പാകിസ്ഥാൻ,പാക് അധീന കാശ്മീർ എന്നിവിടങ്ങളിലെ 9 ക്യാമ്പുകൾ തകർത്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായാണ് മിസൈൽ ആക്രമണം.

• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത മോക്ഡ്രില്‍ ഇന്ന് നടക്കും. അതീവ പ്രശ്‌നബാധിത മേഖലകളെ മൂന്നായി തരം തിരിച്ചാണ് മോക്ഡ്രില്‍.

• 2025ല്‍ ടൂറിസത്തിന് കീഴില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.

• ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയിലായി. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ സൈന്യം പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു.

• ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണമായി ബന്ധപ്പെട്ട ലാഷ്‌കര്‍-ഇ-തൊയ്ബയുടെ പങ്ക് വ്യക്തമാക്കണമെന്ന്‌ ഐക്യരാഷ്ട്രസഭ പാകിസ്ഥാന് നിര്‍ദേശം നല്‍കി. കശ്മീര്‍ വിഷയം വീണ്ടും അന്താരാഷ്ട്ര ചര്‍ച്ചയാക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്നും യു എന്‍ വിമര്‍ശിച്ചു.

• കാഴ്ചയുടെ വസന്തമൊരുക്കി വാനിൽ വർണ്ണ വിസ്‌മയം തീർത്ത് കുടമാറ്റം. വാനിൽ മാറി മാറി വർണ്ണ കുടകൾ അണിനിരന്നപ്പോൾ കാഴ്ചക്കാരുടെ മനസിൽ ആവേശം വാനോളം. ആവേശപ്പൂരം ആറാടാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്.

• രാജ്യത്ത്‌ മൂന്നുവർഷത്തിൽ തെരുവുനായ ആക്രമണങ്ങളിൽ വൻവർധന. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കിലാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

• സംസ്ഥാനത്തിന്‌ കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി നൽകാനുള്ള കരാർ പുനഃസ്ഥാപിക്കുന്നതിനായി കെഎസ്‌ഇബി സമർപ്പിച്ച ഹർജിയിൽ ബുധനാഴ്‌ച തെളിവെടുപ്പ്‌ നടക്കും.

• പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും. കാട്ടക്കാടയിലെ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച കൊന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0