• കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന് പരിക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
• പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ
അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തിന്റെ ആത്മവിശ്വാസം
തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്നും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കി
ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി.
• മുംബൈ ഇന്ത്യൻസ് കുതിപ്പ് തുടരുന്നു. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ
റോയൽസിനെതിരെ 100 റൺസിന്റെ വിജയമാണ് ടീം നേടിയത്. ഇതോടെ 11 കളിയിൽ നിന്ന്
14 പോയന്റുമായി മുംബൈ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.
• സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ്
അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു വിഷ്ണു
പ്രസാദ്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയാണ് മരണം
സംഭവിച്ചത്.
• രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അത്യാധുനിതക ജാമിങ്
സംവിധാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ഇന്നലെ മുതല്‍ പാകിസ്ഥാന്‍
വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഈ മാസം 13വരെയാണ്
വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
• പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ മലയാളി
യുവാവ് അഷ്റഫിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ
ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
• ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ്
കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ പ്രദേശത്തുനിന്ന്
ഒഴിപ്പിച്ചത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ
തീപ്പിടിത്തമാണിതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.