source:internet
 ജമ്മു ഏജൻസിയിലെ ബന്ദിപ്പോരയിൽ ലഷ്കർ ഈ ത്വയ്ബ കമാന്ഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പെഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.
ഇതിനിടെ പഹൽഗാം ഭീകരാക്രമണ ആസൂത്രണത്തിൽ ഹമാസും ഉണ്ടെന്ന വിവരവും പുറത്തുവരുന്നു. ആക്രമണത്തിന് മുൻപ് ഹമാസ് പാക്അധിനിവേശ സ്ഥാപനത്തിൽ രണ്ട് മാസം മുമ്പ് യോഗം ചേർന്നതായാണ് സൂചന. പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ കടക്കുകയാണ്. പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും.
അതേസമയം പഹൽ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്ഥാനിൽ നിന്നുള്ളവർ എന്ന് സ്ഥിരീകരിച്ച ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മൂസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീരിൽ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡറാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യ കേന്ദ്രത്തിൽ എത്തിയത്.
.png)
 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.