ന്യൂഡൽഹി : ചാര സോഫ്റ്റ്‌വെയർ പെഗാസസ് രാജ്യസുരക്ഷയ്ക്കായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. പെഗാസസ് സർക്കാർ വാങ്ങി ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും കോടതി പറഞ്ഞു. അതേസമയം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ സോഫ്‌റ്റ്‌വെയർ ദുരുപയോഗം ചെയ്‌താൽ അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി.
പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും ആർക്കെതിരെയാണ് ഇത് ഉപയോഗിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്നും സുപ്രീം കോടതി പറഞ്ഞു.
രാജ്യത്തിൻ്റെ സുരക്ഷ ബലികഴിക്കാൻ കഴിയില്ലെന്നും പൗരൻ്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് സ്പൈ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതിനെതിരെയുള്ള ഹരിജമാരുടെ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.