പരിയാരം: എട്ടുലക്ഷം രൂപ വിലമതിക്കുന്ന ഓട്ടുപാത്രങ്ങളും ഓട്ടുവിളക്കുകളും കവർച്ച പോയതായി പരാതി.ചെറുതാഴം കുന്നുമ്പ്രത്തെ വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗമായ കണ്ണാടിയിൽ പങ്കജവല്ലിയുടെ ഉടമസ്ഥതയിലുള്ള അടച്ചിട്ട തറവാട്ടുവീട്ടിൽ പത്തായത്തിനകത്ത് സൂക്ഷിച്ച പാത്രങ്ങളാണ് മോഷണം പോയത്.
കഴിഞ്ഞ വർഷം നവംബർ എട്ടിനും ഇക്കഴിഞ്ഞ ജനുവരി എട്ടിനും ഇടയിലുള്ള ഏതോ സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.43 ഓട്ടുവിളക്കുകൾ, ഏഴ് ഓട്ടുവട്ടങ്ങൾ, മൂന്ന് ഓട്ടുകലകൾ, ആറ് ഓട്ടുതളികകൾ, മൂന്ന് ഓട്ട്കയിലുകൾ, പത്ത് ഓട്ട് കിണ്ടികൾ എന്നിവയാണ് മോഷണം പോയത്.
ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി ഈ വീട് തുറന്നത്.അതിന് ശേഷം വ്യാഴാഴ്ച വീട് വൃത്തിയാക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടർന്ന് പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.
Theft

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.