മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. ഒരു യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഏകദേശം 30 കിലോ കഞ്ചാവുമായി അറസ്റ്റിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദിലെ ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മുർഷിദാബാദിലെ ജലാംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മുർഷിദാബാദിലെ ജലാംഗി സ്വദേശി ഹസീന ഖാത്തൂൺ (33) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും മൂവാറ്റുപുഴ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
27 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് 2000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്ത് 20,000 രൂപയ്ക്ക് വിറ്റു. കഞ്ചാവുമായി തൃശൂരിൽ എത്തിയ ഇവർ ഓട്ടോയിൽ മൂവാറ്റുപുഴയിലേക്ക് പോകുമ്പോഴാണ് ഡാൻസാഫ് സംഘവും പോലീസും ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലേക്ക് കഞ്ചാവ് കടത്തി മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിൽക്കുന്നവരാണ് ഇവർ. ഇവരിൽ നിന്ന് പതിവായി കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടി കർശനമാക്കാനാണ് നീക്കം. കൂടുതൽ അറസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ടുണ്ടായേക്കാം.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.