കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ നവജാത ശിശുവിനെ കൈമാറിയവർക്കെതിരെ കേസെടുത്തു. മുറിയമംഗലം സ്വദേശിയായ സ്ത്രീക്ക് ജനിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശികൾക്ക് കൈമാറിയത്.
ആശാ വർക്കർ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കാണാതായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ അനധികൃതമായി കൈമാറിയെന്ന ആശാ വർക്കർ നൽകിയ പരാതിയിൽ ഹിൽ പാലസ് പോലീസ് കേസെടുത്തിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ വിശദമായി ചോദ്യം ചെയ്ത പോലീസ് കൈമാറ്റത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. അടുത്ത ദിവസം കുട്ടിയെ കൊച്ചിയിലേക്ക് കൊണ്ടുവരാൻ കോയമ്പത്തൂർ സ്വദേശികളോട് പോലീസ് ആവശ്യപ്പെട്ടു. പണത്തിന് നൽകിയതാണോ കുട്ടിയെയെന്ന് പോലീസ് അന്വേഷിക്കും.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.