കണ്ണൂർ: ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി പേൾ വ്യൂ ഹോട്ടലിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ. രത്നകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊറോണ കാലഘട്ടത്തിലും മറ്റ് നിരവധി നിർണായക ഘട്ടങ്ങളിലും ആയുർവേദ ഡോക്ടർമാരുടെ ഇടപെടൽ വളരെയധികം ഉണ്ടായിട്ടുണ്ടെന്നും കാലത്തിനനുസരിച്ച് ആയുർവേദ ചികിത്സാ രീതികളിൽ മാറ്റങ്ങൾ ഉണ്ടാകണമെന്നും കെ.കെ. രത്നകുമാരി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. എ. രാമചന്ദ്രൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കെ.സി. ലിനീഷ്, കെ.കെ. രശ്മി, കെ.സി. അജിത്കുമാർ, തുടങ്ങിയവർ പങ്കെടുത്തു.