പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 26 ഏപ്രിൽ 2025 | #NewsHeadlines


• വിടവാങ്ങിയ പോപ്പ് ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും.

• വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.

• മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്ര‍ജ്ഞനുമായ കെ കസ്തൂരിരം​ഗൻ അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം.

• നിയന്ത്രണ രേഖയിൽ വീണ്ടും വെടിവെയ്പ്പ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. പാക് പ്രകോപനത്തിനു ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

• ബന്ദിപ്പോറ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്.

• ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന കെ ഫോൺ പദ്ധതിയിലെ ഡാറ്റാ പരിധി വർധിപ്പിച്ചു. 20 എംബിപിഎസ് വേഗത്തിൽ ദിവസം 1.5 ജിബിയായിരുന്നത്‌ ഒരു മാസത്തേക്ക് 1000 ജിബിയാക്കിയാണ് ഉയർത്തിയത്.

• നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിക്ക് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസയയ്ക്കണമെന്ന ഇഡിയുടെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി തള്ളി.

• പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ജവാനെ വിട്ട് നൽകിയില്ലെങ്കിൽ കടുത്ത പ്രഹരം നേരിടേണ്ടി വരും. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0