• വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ
ഹര്‍ജി തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന
ആവശ്യമാണ് തള്ളിയത്.
• ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി വിശ്വാസത്തില്‍
എടുത്തിട്ടില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട്.
• രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.
ആഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം വിപണന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി
പിണറായി വിജയന്‍ നിര്‍വഹിച്ചു.
• സുപ്രീം കോടതിക്കും ജഡ്മിമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക്
അനുമതി തേടി ഹര്‍ജി.
• . 123 പട്ടികവർഗ കുടുംബങ്ങൾക്ക് പരൂർകുന്ന് പുനരധിവാസ മേഖലയിൽ
നിർമിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച കൈമാറും.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ നടക്കുന്ന ജില്ലാതല യോഗത്തിലാണ് താക്കോൽ കൈമാറുന്നത്.
• കഞ്ചിക്കോട് ഇന്ത്യൻ ടെലിഫോൺ
ഇൻഡസ്‌ട്രീസ് (ഐടിഐ) സ്വകാര്യവൽക്കരിക്കാനുള്ള നടപടി ഊർജിതമാക്കി
കേന്ദ്രസർക്കാർ. പദ്ധതികൾ ഏറ്റെടുക്കാതെ നിഷ്‌ക്രിയമാക്കിയശേഷം
വിൽക്കാനാണ് നീക്കം.
• 2025 നവംബർ ഒന്ന് കേരള പിറവിദിനത്തോടെ അതിദരിദ്രരായ ഒരു കുടുംബത്തെ പോലും
കണ്ടെത്താനാകാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു
വകുപ്പ് മന്ത്രി കെ രാജൻ.