പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 05 ഏപ്രിൽ 2025 | #NewsHeadlines


• മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥർ.

• വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യുന്നത്.

• വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.

• ദില്ലി എന്‍ സി ആര്‍ ഭാഗങ്ങളില്‍ പടക്കങ്ങള്‍ക്ക് വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ദില്ലിക്ക് പുറമേ യുപി, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍പ്പെടുന്ന എന്‍ സി ആര്‍ ജില്ലകളിലും പടക്കങ്ങളുടെ നിര്‍മാണം, വിതരണം, വ്യാപാരം എന്നിവ പൂര്‍ണമായും നിരോധിച്ചു.

• ലോക ബോക്സിങ് കപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ഹിതേഷ്. ലോക ബോക്സിങ് കപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിതേഷ്. സെമിഫൈനലില്‍ ഫ്രാൻസിന്റെ ഒളിമ്പ്യൻ മക്കൻ ട്രോറെയെയാണ് ഇടിച്ചിട്ടത്.

• കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സതേടിയത്.

• മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

• സംസ്ഥാനത്ത്  പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0