• സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
• ആശാവർക്കർമാരുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചർച്ചയിലും തീരുമാനമായില്ല.
വേതന വര്‍ധനയെ കുറിച്ച് പഠിക്കുന്നതിനായി ഐഎഎസ് ഓഫിസര്‍ കണ്‍വീനറും ധന,
ആരോഗ്യ, തൊഴില്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ അംഗങ്ങളുമാക്കി മൂന്നംഗ
സമിതിയെ നിയോഗിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരസമിതിയെ
അറിയിച്ചു.
• സുപ്രീംകോടതി ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തണം. സ്വത്ത് വിവരങ്ങള്‍
പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി. ഫുള്‍കോര്‍ട്ട് യോഗത്തില്‍ ആണ്
തീരുമാനം സ്വീകരിച്ചത്.
• സംസ്ഥാന സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന
ആരംഭിക്കുന്ന സഹകരണ വിഷു- ഈസ്റ്റര്‍ സബ്സിഡി ചന്ത അടുത്തയാഴ്ച മുതല്‍
.12 മുതല്‍ 21വരെ തുടര്‍ച്ചയായി 10 ദിവസം വിഷു-ഈസ്റ്റര്‍ സബ്സിഡി
ചന്തകള്‍ നടത്താനാണ് തീരുമാനം.
• ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80
റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന്
ഓള്‍ഔട്ടായി.
• ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ 27 ശതമാനം
അധികതീരുവ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതലെന്ന് അന്താരാഷ്ട്ര
നാണ്യനിധി (ഐഎംഎഫ്) ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
• ഇപിഎഫ്ഒ അംഗങ്ങള്‍ക്ക്
ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ ലളിതമാക്കിയതായി കേന്ദ്രതൊഴില്‍
മന്ത്രാലയം അറിയിച്ചു. തുക പിന്‍വലിക്കുന്നതിനായി ചെക്ക് ലീഫിന്റെയോ ബാങ്ക്
പാസ്ബുക്കിന്റെയോ ചിത്രം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്ന നിബന്ധന
ഒഴിവാക്കി.