ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 മാർച്ച് 2025 - #NewsHeadlinesToday


• ഗ്യാസ് ഏജൻസിക്കാരുടെ കൈയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ  എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്‌സ് മാത്യു  അറസ്റ്റിൽ.

• ഡബ്ല്യു പി എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തോല്‍വി. എട്ട് റണ്‍സ് വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തി.

• അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനേയും മടക്കി എത്തിക്കുന്നതിനുള്ള ദൗത്യപേടകം വിജയരമായി വിക്ഷേപിച്ചു.

• രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ കാണാതായ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരൻ അജയകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

• സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക അപകടകരമായ നിലയില്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ജില്ലകളില്‍ രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ്.

• 2019 മുതല്‍ 23 വരെ ആയുധ ഇറക്കുമതിയില്‍ ഒന്നാമതായിരുന്ന ഇന്ത്യ ഇത്തവണ രണ്ടാംസ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. റഷ്യയുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഉക്രെയ്നാണ് ഇത്തവണ ഒന്നാമത്.

• റേഡിയേഷന്‍ ചികിത്സയില്‍ സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും സാധിക്കുന്ന നൂതന സാങ്കേതികവിദ്യയായ സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്ജിആര്‍ടി) ഇനി ആര്‍സിസിയിലും.

• സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു. ‘ പുതിയ ചരിത്രത്തിന്റെ തുടക്കം’ എന്നാണ് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരാ ഭരണഘടനാ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചുകൊണ്ട് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0