ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 15 മാർച്ച് 2025 - #NewsHeadlinesToday

• അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പഞ്ചാബിൽ നിന്നും പിടികൂടി.

• ഇടുക്കി ചൊക്രമുടിയിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ നാല് പട്ടയങ്ങൾ റദ്ദാക്കിയതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

• പഞ്ചാബില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്ര സമുച്ഛയത്തില്‍ വെച്ച് ഇരുമ്പ് വടി കൊണ്ട് ആക്രമണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റതായി പൊലീസ്.

• ഇന്ത്യൻ നേവിയിൽ നിന്നും 36 കോടി രൂപയുടെ പുതിയ കരാർ നേടി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ഇന്റസ്ട്രീസ് ആന്റ് ഫോർജിങ്ങ്സ് ലിമിറ്റഡ്.

• യുഎഇയുടെ എത്തിഹാദ്-സാറ്റ് മാർച്ച് 15 രാവിലെ 10:39 ന് കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കും.

• ആഗോളതലത്തിലുള്ള നിര്‍ബന്ധിത കുടിയിറക്കല്‍ വന്‍ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡാനിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ റിപ്പോര്‍ട്ട്.

• ജീവനക്കാർക്ക് ഇരിപ്പിടം ഉൾപ്പടെ തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി.

• പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ആയുധ ഫാക്ടറി ജീവനക്കാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0