• വിദൂര മേഖലകളിലുൾപ്പെടെ വേഗത്തിൽ
വൈദ്യുതി വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും കഴിയുന്ന റിമോട്ട്
ഓപ്പറേറ്റിങ് സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി കെഎസ്‌ഇബി. വൈദ്യുതി
അപകടങ്ങൾ ഉണ്ടായാൽ ആ പ്രദേശത്തെമാത്രം വൈദ്യുതി വിച്ഛേദിച്ച് മറ്റിടങ്ങളിൽ
മിനിറ്റുകൾക്കുള്ളിൽ പുനഃസ്ഥാപിക്കാനാകും.
• രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് ഒഴുകുന്നു. ഇന്നലെ വിവിധ
സംസ്ഥാനങ്ങളില്‍ നിന്നായി 163 കോടിയുടെ
ലഹരിയാണ് വിവിധ ഏജന്‍സികളുടെ പരിശോധനയില്‍ കണ്ടെത്തിയത്.
• ലഹരി മരുന്നിനെതിരെ നീക്കം ശക്തമാക്കി പൊലീസ്, ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഡി–ഹണ്ടിന്റെ ഭാഗമായി ഇന്നലെ പരിശോധിച്ചത് 2841 പേരെ.
• ഇടുക്കി വണ്ടിപ്പെരിയറിനു സമീപം അരണക്കല്ലിൽ കടുവ ഇറങ്ങി. തോട്ടം
തൊഴിലാളിയുടെ വളർത്തുമൃഗങ്ങളെ കൊന്നു. വനം വകുപ്പ് സംഘം
സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
• നാസയുടെ ക്രൂ – 10 ബഹിരാകാശ യാത്രികരുമായി പോയ സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.
• ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം ഇന്ത്യ മാസ്റ്റേഴ്സിന്. ഫൈനലിൽ
വെസ്റ്റ് ഇൻഡീസിനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 149 റൺസ് വിജയലക്ഷ്യം 17
പന്ത് ബാക്കിനിൽക്കെ മറികടന്നു.
• കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവുചാലിൽവീണ് ഒരാളെ കാണാതായി. ഞായറാഴ്ച രാത്രി
8.30-ഓടെയാണ് കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശി ഓടയിൽ വീണത്.