ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 14 മാർച്ച് 2025 - #NewsHeadlinesToday

• ആറ്റുകാല്‍ പൊങ്കാലയുടെ സജ്ജീകരണങ്ങള്‍ക്ക് പിന്നാലെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരം ശുചീകരിച്ചത്.

• ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്ഥാനിൽ ചാവേറാക്രമണം. തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ ഫ്രോണ്ടിയർ കോർപ്സ് ക്യാമ്പിന് സമീപമാണ് ചാവേർ ആക്രമണമുണ്ടായത്.

• മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശനി പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടക്കും.

• ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ കടന്നു.

• കേരള ഫെൻസിങ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഫെൻസിങ്‌ ചാമ്പ്യൻഷിപ് അസ്‌മിത ലീഗ്‌ മൂന്നാംഘട്ടത്തിന്‌ എറണാകുളം രാജീവ്‌ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്ന്‌ തുടക്കമാകും.

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം വിതരണം ചെയ്യുന്നതില്‍ തുടര്‍ച്ചയായി കാലതാമസം നേരിടുന്നതായി പാര്‍ലമെന്ററി സമിതി.

• രാജ്യത്ത് നാല് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38 ലക്ഷത്തിലധികം സൈബര്‍ തട്ടിപ്പ് കേസുകള്‍. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

• വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി സ്മാർട്ട് കാർഡ് പുറത്തിറക്കിയെന്നും ഇതിലൂടെ ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപ കൂപ്പൺ നൽകുമെന്നും റവന്യു മന്ത്രി കെ രാജൻ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0