ആലക്കോട് : ഇടവേളക്ക്
ശേഷം കണ്ണൂര്‍ ജില്ലയിലെ കൂവേരി കാക്കടവില്‍ വീണ്ടും വോളീബോള്‍ ആരവം
ഉയരുകയാണ്. ജില്ലയിലെ തന്നെ വോളീബോള്‍ ടൂര്‍ണമെന്റുകളില്‍ നിര
സാന്നിധ്യമായിരുന്ന കാക്കടവ് ബ്രദേര്‍സ് സ്പോര്‍ട്സ് & ആര്‍ട്സ്
ക്ലബ്ബ് ആദിത്യമരുളുന്ന വോളീ നൈറ്റിലേക്ക് ഇന്ന് നാട് ഒഴുകിയെത്തും. ഇന്ന് (2025 ഫെബ്രുവരി 23) വൈകുന്നേരം 7 മണിക്ക് ക്ലബ്ബ് അംഗണത്തിലെ സ്ഥിരം ഫ്ലഡ് ലൈറ്റ് വേദിയില്‍
AKPCTA സംസ്ഥാന പ്രസിഡന്‍റ് എ നിശാന്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും.
1970
കാലഘട്ടങ്ങളില്‍ ആണ് ബ്രദേഴ്സ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന്
തൊട്ട് ഇന്നോളം വോളീബോള്‍ കോര്‍ട്ടുകളില്‍ ബ്രദേര്‍സ്സിന്റെ പേരും
ഉയര്‍ന്നു കേട്ടിരുന്നു. കെ മാധവന്‍ മാസ്റ്റര്‍, വി വി ലക്ഷ്മണന്‍, സികെ പദ്മനാഭന്‍, വി കുഞ്ഞപ്പ,
എംപി കുഞ്ഞിക്കണ്ണന്‍, സികെ കുഞ്ഞിക്കണ്ണന്‍, ടി ശിവാനന്ദന്‍, പിപി
മുകുന്ദന്‍, സിവി ഗോപാലന്‍, പവനന്‍, കെവി സജീവന്‍, അളകേശന്‍, കെ എം ഗോപാലന്‍, കെ എം നാരായണന്‍, എം
ഗോപാലന്‍, എംവി മുകുന്ദന്‍, വി ലക്ഷ്മണന്‍, സതീശന്‍, സി പദ്മനാഭന്‍, പുഷ്പജന്‍, നാരായണന്‍, മനോജ്, സനീഷ്, ഉമേഷ്, അശോകന്‍, സജീവന്‍, യശ്പാല്‍, കെ
രതീശന്‍, കരിക്കന്‍ രമേശന്‍, പിപി ധനേശന്‍, സത്യന്‍, ശൈലെന്ദ്രന്‍, പിപി
കൃഷ്ണന്‍, ബാബു, സുവര്‍ണ്ണന്‍ തുടങ്ങിയ മുന്‍കാല കളിക്കാരുടെയും
പ്രവര്‍ത്തകരുടെയും മികവിലാണ് ബ്രദേര്‍സ് ഉയര്‍ന്നുവന്നത്.
കണ്ണൂരിന്റെ
വോളീബോള്‍ പാരമ്പര്യത്തില്‍ എഴുതപ്പെട്ട ഏടാണ് ബ്രദേഴ്സ് ക്ലബ്ബിന്റെത്, ആ
പാരമ്പര്യവും പ്രശസ്തിയും കൂടുതല്‍ മികച്ചതാക്കുവാന്‍ വോളീബോള്‍ നൈറ്റും
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സഹായകമാകും എന്ന് ക്ലബ്ബ് സെക്രട്ടറി
അഖില്‍ പറഞ്ഞു. സിവി പ്രകാശന്‍ പ്രസിഡന്റും അഖില്‍ ടിഎന്‍ സെക്രട്ടറിയും ആയ
കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.