• തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ്
കമ്മീഷണറായി തെരഞ്ഞെടുത്തു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്
കുമാര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തലാണ് തീരുമാനം.
• റെഗുലേഷനെതിരെ യു ജി സിയെ പ്രതിഷേധം അറിയിക്കാന്‍ കേരള സര്‍വകലാശാല
അക്കാദമിക് കൗണ്‍സില്‍ തീരുമാനം. യോഗത്തിൽ പങ്കെടുത്ത 82ല്‍ 80 പേരും യു ജി
സിക്കെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധിച്ചു.
• ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിശീര്‍ഷ ഫണ്ട് വിനിയോഗത്തില്‍ രാജ്യത്ത്
കേരളം ഏറ്റവും മുന്നില്‍. നീതി ആയോഗിന്റെ പ്രത്യേക പഠന റിപ്പോര്‍ട്ടിലാണ്
ഇക്കാര്യം വ്യക്തമാക്കുന്നത്.
• പത്തനംതിട്ട പെരുനാട്ടിലെ സി ഐ ടി യു- ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടി പൊലീസ്.
• പീഡനക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പോലീസ്. സിനിമയിൽ അവസരം
വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന്
ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പോലീസ്.
• മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍
കേന്ദ്രം നല്‍കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍
തീരുമാനം.
• മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന
വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ
പെർമിറ്റ് റദ്ദാക്കും.