• സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം
വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ്
ആസ്ഥാനത്താണ് യോഗം.
• വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍.
• നെൽവയൽ തണ്ണീർത്തട നിയമത്തില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിശ്ചിത
വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം
മാറ്റേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.
• പാതിവില തട്ടിപ്പ് കേസിൽ ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത് ഇ ഡി. ഇ ഡിയുടെ കൊച്ചി
യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ
വിവരങ്ങൾ ഇ ഡി തേടി.
• സംസ്ഥാനത്ത് പട്ടികവർഗക്കാരായ ഗർഭിണികളുടെയും മുലയൂട്ടുന്ന
അമ്മമാരുടെയും പോഷകാഹാര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതി "ജനനി
ജന്മരക്ഷ'യ്ക്ക് നാലുവർഷത്തിൽ ചെലവഴിച്ചത് 70.68 കോടി രൂപയെന്ന് മന്ത്രി ഒ
ആർ കേളു.
• പ്രസിഡന്റായി ചുമതലയേറ്റ് ഒരുമാസത്തിനുള്ളിൽ ഡോണൾഡ് ട്രംപ് ചൈനയ്‌ക്കെതിരായി ചുമത്തിയ പുതിയ തീരുവകൾ നിലവിൽ വന്നു.
• ലോട്ടറിക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാന
സർക്കാരിനാണെന്ന് സുപ്രീം കോടതി ഉത്തരവ്. നികുതി ചുമത്താന്‍ അധികാരം കേന്ദ്രസർക്കാരിനില്ലെന്നും കോടതി.
• എ ഐ സാധ്യതകൾ അതിശയകരം, ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി.