• മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം
അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ
എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി.
• അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് സമവായമാകാത്ത സാഹചര്യത്തിൽ മണിപ്പുർ രാഷ്ട്രപതി ഭരണത്തിലേക്ക്.
• സ്വകാര്യ സർവ്വകലാശാല ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അനുമതി. നടപ്പ് സഭാ സമ്മേളന കാലയളവിൽ ബില്ല് നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിനകത്തു തന്നെ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം മേഖല വിപുലീകരിക്കുകയാണ് ലക്ഷ്യം.• അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി ഭവന നിർമ്മാണ അനുമതി നല്‍കുന്നതില്‍ വീഴ്ച
വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• കോഴിക്കോട് വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ
പ്രതി ഒടുവിൽ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ
ഷെജില്‍ ആണ് പിടിയിലായത്.
• വിവാദ ഇലക്ടറല്‍ ബോണ്ട് സംഭാവനയ്ക്ക് പിന്നാലെ ഇലക്ടറല്‍ ട്രസ്റ്റ്
സംഭാവനയിലും ബിജെപിയുടെ ആധിപത്യം. 2023–24ല്‍ ആകെ ലഭിച്ച ട്രസ്റ്റ്
സംഭാവനയില്‍ 857 കോടി (70 ശതമാനം) ബിജെപി അക്കൗണ്ടിലാണ് എത്തിയത്.
• പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.