ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 05 ഫെബ്രുവരി 2025 - #NewsHeadlinesToday

• ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 699 പേർ ജനവിധി തേടുന്നുണ്ട്.

• ‘ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

• ട്രംപ് സർക്കാർ അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടികൾ തുടങ്ങി. ആദ്യഘട്ടമായി 205 കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് കയറ്റിയയച്ചു.

• ഇനി ജയിലിന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അയൽവാസിയായ പുഷ്പയെ കൊല്ലാതിരുന്നതിൽ നിരാശയെന്നും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി
ചെന്താമര.

• സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 5വരെ നീട്ടിയതായി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

• വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി.

• ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്.

• കേന്ദ്ര ബജറ്റിൽ മധ്യവർഗ ഉപഭോഗം പരിപോഷിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്കിൻ്റെ പണ നയ അവലോകന യോഗത്തിലേക്ക് ഉറ്റുനോക്കി രാജ്യം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0