ആലക്കോട് : ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷകൾ ബാക്കിയാക്കി കൂവേരിയിലെ രതീഷും (39) യാത്രയായി. 2023 മാർച്ച് 18ന് കണ്ണൂർ തളിപ്പറമ്പ ദേശീയപാതയിൽ കല്യാശ്ശേരി കീച്ചേരി വളവിൽ ബസ്സും കാറും കൂട്ടിമുട്ടിയുണ്ടായ അപകടത്തെ തുടർന്ന് അബോധവസ്ഥയിലായിരുന്നു. അപകടത്തിൽ പിതാവ് കൃഷ്ണൻ മരണപ്പെടുകയും മാതാവ് നാരായണിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ രതീഷിന്റെ ജീവൻ നിലനിർത്താൻ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റ് രൂപീകരിക്കുകയും തുടർ ചികിത്സനടത്തി വരികയും ചെയ്യുമ്പോഴായിരുന്നു ആകസ്മികമായ മരണം.
ഭാര്യ രേഷ്മ, സോനു കൃഷ്ണ ധ്യാൻ കൃഷ്ണ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ പ്രിയേഷ്, പ്രതീഷ്.
ഇന്ന് വൈകുന്നേരം 3 മണി മുതൽ കൂവേരി കാക്കടവ് ബ്രദേഴ്‌സ് ക്ലബ്ബിൽ പൊതുദർശനത്തിന് വെക്കും. 4.30 -ന് സമുദായ ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.