അസമിലും എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് മാസം പ്രായമുള്ള കുഞ്ഞിന് രോഗം കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞ് ചികിത്സയിലാണ്.
പതിവ് പരിശോധനയ്ക്കിടെയാണ് അണുബാധ സ്ഥിരീകരിച്ചത്. എച്ച്എംപിവി ഒരു പുതിയ വൈറസല്ല. അതിനാൽ, വിഷമിക്കേണ്ട കാര്യമില്ലെന്ന് ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു. വയറിളക്കത്തിന്റെ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതെന്ന് ഡോ. ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ലഹോവലിലെ ഒരു ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2014 മുതൽ 110 എച്ച്എംപിവി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സീസണിലെ ആദ്യ കേസാണിത്.