ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 08 | #NewsHeadlinesToday

• ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ നിർമാണത്തിൽ നിർണായ പങ്ക് വഹിച്ചിട്ടുള്ള ഡോ. വി നാരായണനെ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി നിയമിച്ചു.

• ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്.

• മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തു. നാഗ്പൂർ സ്വദേശികളായ ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

• പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു.

• നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി. 188 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

• ജസ്റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും.

• സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ട് യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു.

• തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ടീമിനുള്ള സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്.

• വന്ദേഭാരതിൻ്റെ കോച്ചുകൾ വർധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0