• മഴ മുന്നറിയിപ്പിൽ മാറ്റം, ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
നിലവിൽ 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മലപ്പുറം,
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്
തുടരുന്നുകയാണ്.
• രാജ്യം കണ്ട ഏറ്റവും
വലിയ വ്യാവസായിക ദുരന്തത്തിന് നാൽപ്പത് വർഷം. വിഷവാതക ദുരന്തത്തിന് ഇടയാക്കിയ യൂണിയൻ കാർബൈഡ്
ഫാക്‌ടറിയുടെ പരിസരം ഇപ്പോഴും വിഷമയമാണ്.
• അതിശക്തമായി പെയ്‌ത മഴയെ
അവഗണിച്ചും ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കനത്ത
മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർഥാടകരുടെ എണ്ണത്തിൽ വലിയ
കുറവുണ്ടായില്ല.
• കിടപ്പുരോഗികൾക്കുള്ള
സാന്ത്വന പരിചരണരംഗം കൂടുതൽ മികവുള്ളതാക്കാൻ പാലിയേറ്റീവ് പവർഗ്രിഡ്
പദ്ധതി. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണ്
ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കുക.
• ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു
എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി
വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്.
• അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്.
പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ
പിരിഞ്ഞു.
• നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട കാല്‍ ലക്ഷത്തിലേറെ സമൂഹ മാധ്യമ
അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ഖലിസ്ഥാനി സംഘടനകള്‍,
പിഎഫ്‌ഐ, LTTE തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ആണ് ബ്ലോക്ക് ചെയ്തത്.