കുട്ടിഡ്രൈവര്‍ കുടുങ്ങി, വാഹനം ഓടിക്കാന്‍ കൊടുത്ത ആര്‍.സി ഉടമയുടെ പേരില്‍ പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില്‍ പി. നിഷാന്തിനെതിരെയാണ് കേസ്.
ഇന്നലൈ വൈകുന്നേരം 6.15 ന് വടക്കാഞ്ചേരി-ഏഴാംമൈല്‍ റോഡില്‍ സ്ട്രീറ്റ്‌നമ്പര്‍ 5 ന് സമീപം വാഹനപരിശോധന
നടത്തവെ തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59-എക്‌സ് 4638 സ്‌ക്കൂട്ടര്‍ ഓടിച്ചുവരവെ കുട്ടിഡ്രൈവറെ പിടികൂടിയത്. സ്‌ക്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പിഴയായി 55,000 രൂപയാണ് ഈ കേസില്‍ അടക്കേണ്ടി വരിക. കൂടാതെ വാഹനമോടിച്ച കുട്ടിക്ക് 25 വയസ് പൂര്‍ത്തിയാകാതെ ലൈസന്‍സും ലഭിക്കില്ല.