• മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരെയും
നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി. ശ്രുതിയെ റവന്യു വകുപ്പിൽ ക്ലർക്കായി
നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
• മാളികപ്പുറത്ത് തേങ്ങ
ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും അനുവദിക്കരുതെന്ന്
ഹൈക്കോടതി. വസ്ത്രങ്ങളെറിയുന്നതും തടഞ്ഞു. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ലെന്നും കോടതി.
• പശുവിനെ തേടിപ്പോയ മൂന്ന് സ്ത്രീകൾ വഴിതെറ്റി കുട്ടമ്പുഴ വനാന്തരത്തിൽ കുടുങ്ങി. ഇവരെ അട്ടിക്കളം വനമേഖലയിൽ കാണാതായെന്നാണ് പരാതി.
• സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച്
സർക്കാർ. മാസത്തിൽ രണ്ടുദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക്
ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും
അവധി നൽകാനും സർക്കാർ തീരുമാനിച്ചു.
• വിലങ്ങാട് ഉരുൾപൊട്ടലിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് കേരള സർക്കാർ. കൃഷിഭൂമി നഷ്ടപ്പെട്ടവർക്കും വളർത്തു മൃഗങ്ങളെ
നഷ്ടപ്പെട്ടവർക്കും സഹായം.
• സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ
പ്രഭാവലയത്തെക്കുറിച്ച് (കൊറോണ) പഠിക്കാനുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ-3 ദൗത്യം ഡിസംബർ നാലിന് ഐ.എസ്.ആർ.ഒ. വിക്ഷേപിക്കും.
• പതിനാറില്‍ താഴെ
പ്രായമുള്ളവര്‍ക്ക് സാമൂഹികമാധ്യമ ഉപയോഗം വിലക്കുന്ന നിര്‍ണായകബില്‍
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച പാസാക്കി. ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് ഇരുസഭകളിലും ബില്‍ പാസായത്.