തമിഴ് ചലച്ചിത്ര താരം ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു. ഇന്ന് ചെന്നൈ കോടതി വിവാഹമോചനം അംഗീകരിച്ച് ഉത്തരവിറക്കി. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഇരുവരുടെയും വാദം പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. കഴിഞ്ഞ മൂന്ന് തവണ ഹിയറിംഗിന് വിളിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
ധനുഷും ഐശ്വര്യയും 2022 ൽ വേർപിരിയുന്ന വിവരം സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ‘സുഹൃത്തുക്കളും ദമ്പതികളും മാതാപിതാക്കളും അഭ്യുദയകാംക്ഷികളും എന്ന നിലയിൽ പരസ്പരം പിന്തുണച്ചുകൊണ്ട് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും ധാരണയുടെയും വിട്ടുവീഴ്ചയുടെയും അനുരഞ്ജനത്തിൻ്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മൾ നിൽക്കുന്നത് നമ്മുടെ വഴികൾ വ്യതിചലിക്കുന്ന സ്ഥലത്താണ്. "ദമ്പതികളായി വേർപിരിയാനുള്ള ഞങ്ങളുടെ തീരുമാനത്തെ നിങ്ങൾ മാനിക്കണമെന്നും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കണമെന്നും ഇത് പ്രോസസ്സ് ചെയ്യാൻ സമയമെടുക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു," താരങ്ങള്‍ പ്രസ്താവനയിൽ പറഞ്ഞു.
2004ൽ ധനുഷിൻ്റെയും രജനികാന്തിൻ്റെയും മകൾ ഐശ്വര്യ വിവാഹിതരായി.ഇവർക്ക് ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ധനുഷിനെ നായകനാക്കി ഐശ്വര്യയാണ് '3' എന്ന ചിത്രം സംവിധാനം ചെയ്തത്.