ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 23 നവംബർ 2024 | #NewsHeadlinesToday

• മുനമ്പം വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി സര്‍ക്കാരിന്റെ ഉന്നതതലയോഗം. കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രിമാർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

• മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് ചര്‍ച്ച. എറണാകുളം ജില്ലാകളക്ടറും യോഗത്തില്‍ പങ്കെടുക്കും.

• രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്.

• രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം ഞെട്ടിക്കുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതുമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളറ്റിൻ. നിയന്ത്രിച്ചില്ലെങ്കിൽ ഇത് സമ്പദ് വ്യവസ്ഥയെ  ദുർബലപ്പെടുത്തും.

• ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്  അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയ സ്വച്ഛ് ഇൻഡസ്ട്രി പാർക്ക് പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം കിൻഫ്ര പാർക്കുകൾ സ്വന്തമാക്കി.

• സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോൾവർഷം. മറുപടിയില്ലാത്ത 10 ​ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്.

• വയനാട് ദുരന്തബാധിതരോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ ഡിസംബര്‍ അഞ്ചിന് എല്‍ഡിഎഫ് സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

• വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0