പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലം പുറത്തുവരും.
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്ക് പുറമെ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്‌സഭാ മണ്ഡലത്തിൻ്റെയും വിവിധ സംസ്ഥാനങ്ങളിലെ 48 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഒരേസമയം നടക്കും.
ആദ്യ ഫലങ്ങൾ പുറത്ത് :
> എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് 8567 വോട്ടിന് ലീഡ് ചെയ്യുന്നു.
> പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ് നില തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.
> ചേലക്കരയിൽ വോട്ടെണ്ണലിന്റെ ഒന്നാം റൗണ്ട് പൂർത്തിയായി