പോക്സോ കേസിൽ പ്രമുഖ നടൻ അറസ്റ്റിൽ. വിദ്യാർഥിനിയെ പീഡിപ്പിച്ച മുക്കണ്ണ് അബ്ദുൾ നാസർ (55) അറസ്റ്റിൽ. സംഭവം കുട്ടി വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർ പരാതി നൽകി.
എൽപി വിഭാഗത്തിലെ അധ്യാപകനായ നാസർ തൻ്റെ സ്വകാര്യ ഓഫീസിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പിന്നീട് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി.
പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇന്നലെ ഉച്ചയോടെ പോലീസിൽ കീഴടങ്ങുകയായിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.