ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 19 നവംബർ 2024 | #NewsHeadlinesToday


• ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കേന്ദ്ര അവഗണനക്കെതിരെ വയനാട്ടിൽ ഇന്ന് എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകീട്ട്‌ ആറുവരെയാണ്‌ ഹർത്താൽ.

• സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി. ആകെ 1,510 വാര്‍ഡുകളാണ് പുതിയ കരട് വിജ്ഞാപനത്തില്‍ ഉള്ളത്. പരാതികളും അപേക്ഷകളും പരിശോധിച്ച ശേഷം ആകും അന്തിമ തീരുമാനമെടുക്കുക.

• പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണത്തിന്‌ തിങ്കൾ വൈകിട്ട്‌ ആവേശ സമാപനം. ഇനി നിശബ്‌ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. ബുധനാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌.

• കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി. കെഎസ്‌ഇബി ഓഫീസുകളിൽ ഇനിമുതൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല.

• സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഓവറോൾ ചമ്പ്യൻഷിപ്‌ സ്വന്തമാക്കി മലപ്പുറം. സംസ്ഥാന സ്‌കൂൾ കായികമേളയിലെ അതല്‌റ്റിക്‌സ്‌ കിരീടത്തിന്‌ പിന്നാലെയാണ്‌ ഈ നേട്ടവും.

• ഗുണ്ടാ നേതാവ്‌ ലോറൻസ് ബിഷ്‌ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ്‌ യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്.

• മണിപ്പൂരില്‍ സംഘര്‍ഷം അതീവ രൂക്ഷം. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. അസമില്‍ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

• ബാലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

• ശബരിമലയിൽ വൻഭക്തജന തിരക്ക്. ഇന്നലെ 70,000 പേർ ദർശനത്തിനെത്തിയെന്ന് പൊലീസ് അറിയിച്ചു. മിനുറ്റിൽ 
ശരാശരി 80 തീർത്ഥാടകർ ആണ് ദർശനം നടത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0