ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ... #Wayanad

 


എൽഡിഎഫ് യുഡിഎഫ് ഹർത്താൽ, ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വയനാട്ടിൽ ഇന്ന് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. രാവിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തും. കൽപ്പറ്റ നഗരത്തിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തും.

വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകൾ അടച്ചും ഹർത്താലിനോട് സഹകരിക്കാനാണ് ഇരുമുന്നണികളുടെയും ആഹ്വാനം. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീഴ്ച വരുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധം പ്രഖ്യാപിച്ചു.

അത്യന്തം ദുരന്തമായി പ്രഖ്യാപിക്കാത്തതടക്കം കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ. ദീർഘദൂര ബസുകൾ പൊലീസ് സംരക്ഷണത്തിൽ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0