ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 12 നവംബർ 2024 | #NewsHeadlinesToday

• സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി വീണ്ടും മഴ കനക്കുന്നു. നവംബര്‍ 13 മുതല്‍ 15 വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

• കെ. ഗോപാലകൃഷ്ണൻ ഐ എ എസിനും എൻ പ്രശാന്ത് ഐ എ എസിനും സസ്പെൻഷൻ. മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ഐഎഎസ് ചേരിപ്പോരിലും ആണ് സസ്പെൻഷൻ നടപടി.

• ഗുജറാത്തിലെ വദോദരയിലെ കൊയാലി പ്രദേശത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറിയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിച്ചു.

• ഡൽഹിയിലെ വായുനിലവാരം തുടർച്ചയായ പന്ത്രണ്ടാം ദിനവും അതീവമോശം വിഭാഗത്തിൽ തുടരുന്നു.  ജഹാംഗിർപുരിയിലാണ്‌ ഏറ്റവും മോശം എയർ ക്വാളിറ്റി ഇൻഡക്‌സ്‌ രേഖപ്പെടുത്തിയത്‌.

• നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനും തങ്ങളുടെ വോട്ടുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പിക്കാനുമായിരിക്കും ഓരോ സ്ഥാനാർഥികളുടെയും ശ്രമം.

• ലൈംഗിക പീഡനക്കേസിൽ മുൻ ജെഡി(എസ്) എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

• സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ ആദ്യമായി മലപ്പുറം കിരീടം ചൂടി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യമുറപ്പിച്ചാണ്‌ മലപ്പുറം കൗമാര കായിക കിരീടത്തിൽ മുത്തമിട്ടത്‌.

• ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0