കണ്ണൂർ: ജനുവരി ഒന്നിന് വാഹന അപകടത്തിൽ മരിച്ച പേരും നാടും വീടും വിലാസവുമറിയാത്ത മധ്യ വയസ്കന്റെ പോക്കറ്റിൽ നിന്ന് കിട്ടിയത് മഷി പടർന്ന ഒരു ഫോട്ടോ മാത്രം. ആ ഫോട്ടോയിൽ കാണുന്ന കുട്ടി മരിച്ചയാളുടെ ആരെങ്കിലും ആണോ, മരിച്ചയാളെ തിരിച്ചറിയാൻ ഈ ഫോട്ടോ സഹായകമാകുമോ എന്ന അന്വേഷണത്തിലാണ് കണ്ണൂർ ടൌൺ പോലീസ്. താണയിൽ വെച്ചാണ് ഇയാൾ വാഹനാപകടത്തിൽ പെട്ടത്.
ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ ജനുവരി ഒന്നിന് അദ്ദേഹം മരിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കുറ്റകൃത്യമാണിത്, ക്രൈം നമ്പർ 1445/25 പ്രകാരം അന്വേഷണം നടക്കുന്നു. ഈ പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരമോ സൂചനയോ ഉള്ളവർ 9497987203, 9497980894, 9497980893, 04972763337 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
The person who died in the car accident was not identified, only a photo was found in his pocket, anyone with information about inform the police.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.