• അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡോണൾഡ് ട്രംപ്
തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ
ആവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ റിപ്പബ്ലിക്കൻ നേതാവിനായി.
• തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ.
• ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ
സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി
വീണാ ജോര്‍ജ്.
• നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ
പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും
ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ
വീതം അനുവദിക്കാന്‍ തീരുമാനിച്ചു.
• ലൈറ്റ് മോട്ടോര്‍ വൈഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് 7500 കിലോ വരെ ഭാരമുള്ള
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച
2017ലെ രണ്ടംഗബെഞ്ചിന്‍റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച്
ശരിവച്ചു.
• സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങളില്‍ 709 പോയിന്‍റുമായി
തിരുവനന്തപുരത്തിന്‍റെ കുതിപ്പ് തുടരുന്നു. നീന്തല്‍ മത്സരത്തില്‍ ഇന്നും
പുതിയ റെക്കോര്‍ഡ് പിറന്നു. കായികമേളയുടെ ആവേശമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.
• മുണ്ടക്കൈ ചൂരൽമല പുനരധിവാസം ലോകത്തിന് മാതൃകയാവുന്ന വിധത്തിൽ
നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം ഇപ്പോഴും
കേരളം പ്രതീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം
പറഞ്ഞു.