ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 02 നവംബർ 2024 | #NewsHeadlinesToday

• ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരരുടെ ആക്രമണം. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു.

• എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ് മൂന്നാം വാരം ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

• 2024 എഴുത്തച്ഛൻ പുരസ്‌കാരത്തിന് എൻ എസ് മാധവൻ അർഹനായി. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.

• ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ തുടരുകയാണ്.

• കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് നിർദേശം നൽകിയത്.

• കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം നവംബർ 1മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്.

• പാചകവാതകവില വീണ്ടും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കി​ലോ​ഗ്രാം സിലിണ്ടറിന് കോഴിക്കോട്ട്‌ 1843 രൂപയാണ് പുതിയ വില.

• ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ (എഫ്‌സിഐ) നിന്ന്‌ 168 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി കെൽട്രോൺ. എഫ്‌സിഐ ഉടമസ്ഥതയിൽ രാജ്യത്തുടനീളമുള്ള 561 ഡിപ്പോകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കാണ്‌ ഓർഡർ.

• സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍അനുവദിച്ചു. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വിതം ലഭിക്കുന്നത്.

• 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0