ജിപിഎസ് ഓഫാക്കിയിട്ടും കാര്യമില്ല, പോയ സ്ഥലങ്ങളെല്ലാം ഗൂഗിൾ കണ്ടെത്തും; എങ്ങനെയെന്നറിയാം... #Tech

 


സമീപത്തുള്ള പെട്രോൾ പമ്പുകളോ, റസ്റ്ററന്റുകളോ അതുമല്ലെങ്കിൽ ടൂറിസം കേന്ദ്രങ്ങളോ ഒക്കെ എളുപ്പം കണ്ടെത്താനായി ലൊക്കേഷൻ ട്രാക്കിങ് സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. കുറച്ചുകാലങ്ങള്‍ക്കു ശേഷം ലൊക്കേഷൻ ഹിസ്റ്ററിയും മൈ ആക്റ്റിവിറ്റി ട്രാക്കറൊക്കെ പരിശോധിക്കുമ്പോളായിരിക്കും ഗൂഗിൾ ഇത്രമാത്രം നമ്മെ പിന്തുടർന്നിട്ടുണ്ടെന്ന് മനസിലാകുന്നത്. നമുക്ക് സമീപ പ്രദേശങ്ങളെപ്പറ്റി വിശദമായി അറിയാനും പരസ്യങ്ങൾ കൂടുതൽ വ്യക്തിപരമാക്കാനുൾപ്പടെയുള്ള കാര്യങ്ങൾക്കാണ് ഗൂഗിൾ ഇതൊക്കെ ഉപയോഗിക്കുന്നതെന്നു അവകാശപ്പെടുന്നതിനാൽ ഈ ഡാറ്റയെല്ലാം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുമായിരിക്കുമെന്നു ഗൂഗിളിനെ വിശ്വസിക്കുന്നവരും കുറവല്ല, എന്നാൽ ഇത്തരം ചലനങ്ങൾ ട്രാക്ക് ചെയ്യുന്നതിൽ അത്ര താൽപ്പര്യമില്ലാതെ ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നവരുമുണ്ട്. പക്ഷേ ഗൂഗിൾ മാപ്പിലൂടെ മാത്രമല്ല നിരവധി മാർഗങ്ങളിലൂടെ, വിവധ ബില്‍റ്റ് ഇൻ ആപ്പുകളിലൂടെയും ട്രാക്ക് ചെയ്യാനാകുമെന്ന് അറിഞ്ഞിരിക്കുക. 

വൈഫൈ

എവിടെയെങ്കിലും പോകുമ്പോൾ നാം താമസിക്കുന്ന ഇടങ്ങളിലെ വൈഫൈ പ്രയോജനപ്പെടുത്താറുണ്ട്. സിഗ്നൽ ശക്തിയും വൈഫൈ ആക്‌സസ് പോയിൻ്റുകളുടെ അറിയപ്പെടുന്ന ലൊക്കേഷനുകളും അടിസ്ഥാനമാക്കി ട്രാക്ക് ചെയ്യാൻ ഗൂഗിളിനാകും.  ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച വൈഫൈ നെറ്റ്‌വർക്ക് ലൊക്കേഷനുകളുടെ ഒരു വലിയ ഡാറ്റാബേസ് ഗൂഗിൾ പരിപാലിക്കുന്നു. ജിപിസ്എ ഇല്ലാതെ പോലും ലൊക്കേഷൻ കൃത്യമായി രേഖപ്പെടുത്താൻ ഈ ഡാറ്റ സഹായിക്കുന്നു.

സെൽടവർ

നമ്മുടെ ഫോൺ പോലെയുള്ള ഉപകരണം സമീപത്തുള്ള സെൽ ടവറുകളുമായി ആശയവിനിമയം നടത്തുന്നു, ഒന്നിലധികം ടവറുകളിൽ നിന്നുള്ള സിഗ്നൽ ശക്തി അളക്കുന്നതിലൂടെ, ഗൂഗിളിന് നിങ്ങളുടെ ലൊക്കേഷൻ കണക്കാക്കാനാകും. ജിപിഎസിനേക്കാൾ കൃത്യത കുറവാണ്, പക്ഷേ പൊതുവായ ലൊക്കേഷൻ നൽകാൻ കഴിയും.

ബ്ലൂടൂത്ത് സിഗ്നലുകൾ 

ലൊക്കേഷൻ നിർണ്ണയിക്കാൻ, റീട്ടെയിൽ സ്റ്റോറുകളിലോ പൊതുസ്ഥലങ്ങളിലോ  ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂടൂത്ത് സിഗ്നലുകൾ ഗൂഗിളിന് ഉപയോഗിക്കാനാകും. 

ഐപി വിലാസം

ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യുമ്പോൾ,  ഉപകരണത്തിന് ഒരു ഐപി വിലാസം ലഭിക്കും ഈ വിലാസത്തിലൂടെ  ലൊക്കേഷൻ ഏകദേശം മനസിലാക്കാനാകും.

വൈഫൈ പൊസിഷനിങ്, സെല്ലുലാർ ട്രയാംഗുലേഷൻ, ഐപി അഡ്രസ് ജിയോലൊക്കേഷൻ, സെൻസർ ഡാറ്റ, ക്രൗഡ് സോഴ്‌സ്ഡ് വിവരങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ, ജിപിഎസിനെ മാത്രം ആശ്രയിക്കാതെ ഗൂഗിളിനെ നിങ്ങളെ ട്രാക്ക് ചെയ്യാൻ കഴിയും. ജിപിഎസ് സിഗ്നലുകൾ ദുർബലമോ ലഭ്യമല്ലാത്തതോ ആയ പ്രദേശങ്ങളില്‍  കൃത്യമായ ലൊക്കേഷൻ സേവനങ്ങൾ ലഭ്യമാക്കാൻ‌ ഗൂഗിളിനെ ഈ വിവരങ്ങൾ സഹായിക്കും.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0