ജിയോ സിനിമാസ് ഇനിയുണ്ടോ ? റിലയൻസിന്റെ പുതിയ നീക്കമിതാണ്‌... #Tech

 


സ്റ്റാര്‍ ഇന്ത്യയുടെയും വിയാകോം 18 ന്റെയും ലയനത്തെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡിസ്‌നി + ഹോട്ട് സ്റ്റാറിനെ മാത്രം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി നിലനിര്‍ത്തുമെന്ന് എക്കോണോമിക്ക് ടൈംസ് റിപ്പോര്‍ട്ട്.

ജിയോസിനിമ ഡിസ്നി+ ഹോട്ട്‌സ്റ്റാറിലേക്ക് ലയിക്കുകയും സെൻട്രൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി അതിനെ സ്ഥാപിക്കുകയും ചെയ്യുമെന്നും അടുത്തവൃത്തങ്ങൾ കൂട്ടിച്ചേർത്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ട്രീമിങ് ബിസിനസില്‍ വ്യത്യസ്തത കൈവരിക്കാന്‍ എന്നും ശ്രമിക്കാറുണ്ട്. ഒരു ഘട്ടത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനെയും ജിയോ സിനിമയെയും കൂട്ടിച്ചേര്‍ത്ത് ഒന്നിനെ പൂര്‍ണ്ണ കായിക പ്ലാറ്റ്‌ഫോമായും മറ്റൊന്നിനെ എന്റര്‍ട്ടെയിന്‍മെന്റ് പ്ലാറ്റ്‌ഫോമായും ശ്രമങ്ങള്‍ നടന്നിരുന്നു.

വാള്‍ട് ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയുടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഗൂഗിള്‍ പ്ലേയില്‍ 500 മില്യണ്‍ ഡൗണ്‍ലോഡുള്ളപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ സിനിമാസിന് 100 മില്യണ്‍ മാത്രം ഡൗണ്‍ലോഡാണുള്ളത്.

ഫെബ്രുവരിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വാള്‍ട് ഡിസ്‌നിയും സ്റ്റാറും വിയാകോം 18 നും ലയിപ്പിക്കാനുള്ള കരാറുകളില്‍ ഒപ്പ് വെച്ചു. 100 ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമുള്ള 8.5 ബില്ല്യൺ ഡോളറിന്റെ മീഡിയ പവര്‍ ഹൗസ് അങ്ങനെ സൃഷ്ടിക്കപ്പെട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ജിയോ സിനിമാസിന് ശരാശരി 225 മില്യണ്‍ പ്രതിമാസ ഉപഭോക്താകളാണുള്ളതെങ്കില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് അത് 333 മില്യണാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0