• നടൻ സിദ്ദിഖിനെതിരായ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് കേരളം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
• സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി
ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച്
ഉത്തരവ് പുറപ്പെടുവിച്ചു.
• ദില്ലിയില്‍ വീണ്ടും കനത്ത വായു മലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്
വീണ്ടും വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക്
ശ്വാസംമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
• എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട്
റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോ കമ്മീഷണർ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല.
• മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ
നൂറ്റിയൊന്നിന്റെ നിറവിൽ. ഞായറാഴ്‌ച 102–ാം വയസ്സിലേക്ക്
പ്രവേശിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടിൽ
വിശ്രമജീവിതം നയിക്കുകയാണ് വി എസ് ഇപ്പോൾ.
• തിരുവനന്തപുരം– കണ്ണൂർ
ജനശതാബ്ദി എക്‌സ്‌പ്രസിലെ എൽഎച്ച്‌ബി കോച്ചുകൾ ദീർഘദൂരയാത്രയ്ക്ക്
അനുയോജ്യമല്ലെന്ന് യാത്രക്കാർ. ഇരിപ്പിടങ്ങളുടെ സ്ഥാനം യാത്രക്കാർക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം.
• വ്യാജ ബോംബ് ഭീഷണി
ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളെ താളം തെറ്റിക്കുന്നു. തിങ്കളാഴ്ച
മുതൽ ഇതുവരെ അമ്പതോളം വിമാനത്തിനാണ് ഭീഷണിയുണ്ടായത്.
• കലിക്കറ്റ് സർവകലാശാലാ
പൂർവവിദ്യാർഥിനിയുടെ ഇന്റേണൽ മാർക്ക് റദ്ദാക്കിയ ചാൻസലർകൂടിയായ ഗവർണർ
ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് തിരിച്ചടി. ഇന്റേണൽ മാർക്ക് റദ്ദാക്കിയ
ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേചെയ്തു.
• സംസ്ഥാനത്ത്
പുനർവിഭജിച്ച പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി.
ഡീലിമിറ്റേഷൻ കമീഷൻ വിളിച്ചുചേർത്ത യോഗത്തിൽ കലക്ടർമാരാണ് ഇക്കാര്യം
അറിയിച്ചത്.
• എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ യാഥാര്‍ത്ഥ്യമാകുന്നതോടെ
സംസ്ഥാനത്തെ ഭൂരേഖ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ലഭിക്കും. റവന്യു,
രജിസ്ട്രേഷന്‍ സര്‍വേ വകുപ്പുകള്‍ സംയുക്തമായാണ് ഈ സംവിധാനം
നടപ്പാക്കുന്നത്.
• ഷോളയാർ ഡാമിൽ ജലനിരപ്പ്
2662.10 അടിയായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായർ രാവിലെ
6നും വൈകിട്ട് 6നും ഇടയിൽ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം
ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടി
പുഴയിലേക്ക് ഒഴുക്കും.