തളിപ്പറമ്പ്: കുറുമാത്തൂരിൽ പൂൾഷീറ്റ് കളിച്ചതിന് അഞ്ച് പേർ അറസ്റ്റിലായി. ഇന്നലെ വൈകുന്നേരം കുറുമാത്തൂർ ഇല്ലത്തിനടുത്തുള്ള കുയ്യപ്പള്ളി വീട്ടിൽ ശശി അതിലാട്ട് (57), അതിരാട്ട് വീട്ടിൽ എ. കുഞ്ഞിരാമൻ (70),കുറമാത്തൂർ ഇല്ലത്തിനടുത്തുള്ള കുയ്യപ്പള്ളി വീട്ടിൽ കെ. സുരേഷ് (47), കൂനം കാടൻ വീട്ടിൽ കെ.വി. മഹേഷ് (49), കുറുമാത്തൂർ കൂനം റോഡിലെ കൈപ്പിക്കണ്ടി വീട്ടിൽ കെ.കെ. ലത്തീഫ് (62) എന്നിവരെ തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 7670 രൂപയും പിടിച്ചെടുത്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.