• ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി
ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ എഴുന്നള്ളത്തിന്
ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നും ഡിവിഷന്‍ ബെഞ്ച്.
• കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലെ മരകുമ്പി ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ
അതിക്രമം നടത്തുകയും കുടിലുകള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തില്‍ 98
പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്ത് വര്‍ഷം മുമ്പ് നടന്ന
അതിക്രമത്തിലാണ് കൊപ്പല്‍ ജില്ലാ കോടതി വിധി.
• ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി
കേന്ദ്ര ആരോഗ്യമന്ത്രാലയം. പുറംജോലികള്‍ പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന
നിര്‍ദേശം.
• വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
പ്രതിസന്ധിയാകരുതെന്ന് ഹൈക്കോടതി. അമികസ് ക്യൂറി റിപ്പോര്‍ട്ട്
അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
• തപാൽവകുപ്പിന്റെ
ആർഎംഎസ് (റെയിൽ മെയിൽ സർവീസ്) ഓഫീസുകൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ.
തപാൽവകുപ്പ് 150–-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് കുത്തകകൾക്ക്
സഹായകരമാകുന്ന കേന്ദ്രനടപടി.
• പൊതുമേഖലാ ബാങ്കുകളുടെ
ലയനം തുടങ്ങിയതോടെ ഒന്നരലക്ഷം ഒഴിവുകൾ നികത്താതെ കേന്ദ്രസർക്കാർ. 2017 ൽ
ബാങ്ക് ലയനം തുടങ്ങിയതിന് പിന്നാലെ ഒഴിവുകൾ നികത്താതെ ജീവനക്കാർക്ക്
അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും റിപ്പോർട്ട്.
• മുണ്ടക്കൈയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മൂന്നുതവണ അപേക്ഷ നൽകിയിട്ടും കേന്ദ്രസർക്കാർ പ്രത്യേക സഹായം നൽകിയില്ലെന്ന് കേരളം ഹൈക്കോടതിയിൽ.
• കാനഡയിൽ പഠിക്കാൻ
പോകുംമുമ്പ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ രണ്ടുവട്ടം ആലോചിക്കണമെന്ന് കാനഡയിലെ
ഇന്ത്യയുടെ മുന്‍ ഹൈകമീഷണര്‍ സഞ്ജയ് വര്‍മ.