ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 22 ഒക്റ്റോബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• ഡിസംറോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലോകത്തിന്‌ സമർപ്പിക്കും. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെയാണ്‌ കമീഷനിങ്‌.

• സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക്‌ കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ്‌ സർവീസ്‌ ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന്‌ അനുമതി ലഭിച്ചു.

• മതനിരപേക്ഷത എപ്പോഴും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായിരുന്നെന്ന്‌ സുപ്രീംകോടതി. 42-ാം ഭേദഗതി വഴി ഭരണഘടനയുടെ ആമുഖത്തിൽ  ‘സോഷ്യലിസ്റ്റ്‌’, ‘സെക്കുലർ’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിന്‌ എതിരായ ഹർജികൾ പരിഗണിക്കവെയാണ്‌ സുപ്രധാന നിരീക്ഷണം.

• വിനോദസഞ്ചാരികൾക്കായി സർക്കാർ സബ്സിഡിയിൽ വീട്ടുമുറ്റത്തും കാരവൻ പാർക്കുകൾ ഒരുക്കാം. വീടുകളോട് ചേർന്നും തോട്ടങ്ങളിലും കാരവൻ പാർക്കുകൾ നി‌ർമിക്കാൻ ടൂറിസം വകുപ്പ് അനുമതി ലഭിക്കും.

• ഡൽഹിയിൽ പടക്ക വിൽപ്പന അനുവദിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. നഗരത്തിൽ ആവശ്യത്തിന് മലിനീകരണം ഉള്ളപ്പോൾ പടക്ക വിൽപ്പന അനുവദിക്കുകയില്ലെന്ന്‌ ഹൈക്കോടതി പറഞ്ഞു.

• അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷ് അറസ്റ്റിൽ.

• ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0