കൂടുതല്‍ കുട്ടികള്‍ വേണം, എംകെ സ്റ്റാലിനും ചന്ദ്രബാബു നായിടുവും ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കുള്ള ആശങ്കക്ക് പിന്നില്‍ ഈ കാരണങ്ങള്‍.. #MKStalin

 


തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നടത്തിയ പ്രസ്താവന ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കുട്ടികളുണ്ടാകാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് എൻഡോവ്‌മെൻ്റ് ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. നവദമ്പതികൾക്ക് 16 കുട്ടികള്‍ എങ്കിലും വേണം എന്നുള്ള പ്രസ്താവനയാണ് ചര്‍ച്ചയായത്. ഉയരുന്ന പ്രായവും കുറയുന്ന യുവതലമുറയുടെ എണ്ണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിനും രാജ്യത്തിനും ലോകത്തിനു തന്നെയും പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണു തമിഴ്നാട്‌ മുഖ്യമാത്രി കൂടിയായ സ്റ്റാലിന്‍ പറഞ്ഞുവച്ചത്.

രാഷ്ട്രീയത്തെ ബാധിക്കുന്ന ജനസംഖ്യ

“പരാശക്തി എന്ന സിനിമയിൽ കലൈഞ്ജർ പണ്ടേ ഒരു ഡയലോഗ് എഴുതിയിരുന്നു. ഞങ്ങൾ ക്ഷേത്രങ്ങൾക്ക് എതിരല്ലെന്നും ക്ഷേത്രങ്ങളിൽ ഭീകരരുടെ ക്യാമ്പുകൾ ഉണ്ടാക്കുന്നതിനെതിരെയാണെന്നും അദ്ദേഹം ഇതിൽ പറഞ്ഞിരുന്നു. നമ്മുടെ ജനസംഖ്യ കുറയുന്നു, അത് നമ്മുടെ ലോക്‌സഭാ സീറ്റുകളെയും ബാധിക്കും. അതുകൊണ്ട് നമുക്ക് 16 കുട്ടികൾ വീതം ഉണ്ടാകട്ടെ.”

നേരത്തെ, നവദമ്പതികൾക്ക് 16 തരം സ്വത്ത് സമ്പാദിക്കാൻ മുതിർന്നവർ അനുഗ്രഹിച്ചിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇതിന് പകരം 16 കുട്ടികൾ ജനിക്കണം. 16 മക്കളെ ജനിപ്പിച്ച് ഐശ്വര്യത്തോടെ ജീവിക്കണം എന്ന് മുതിർന്നവർ പറയുമ്പോൾ, 16 മക്കളല്ല, 16 തരം സ്വത്താണ് അർത്ഥമാക്കുന്നത്. എന്നാൽ ഇപ്പോൾ വേണ്ടത്ര സന്താനങ്ങളുണ്ടാകാനും ഐശ്വര്യപൂർണമായ ജീവിതം നയിക്കാനുമുള്ള അനുഗ്രഹം മാത്രമാണ് ലഭിക്കുന്നത്.



ക്ഷേത്രങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നവര്‍ക്കുള്ള ഒളിയമ്പും.


ക്ഷേത്രങ്ങൾ പരിപാലിക്കുന്നതിലും വിഭവങ്ങൾ കാര്യക്ഷമമാക്കുന്നതിലും ഡിഎംകെ സർക്കാർ നടത്തുന്ന ശ്രമങ്ങളെ യഥാർത്ഥ ഭക്തർ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ ചിലർ ഭക്തിയെ മുഖംമൂടിയായി ഉപയോഗിക്കുന്നു. ചിലർ അസ്വസ്ഥരാണെന്നും ഞങ്ങളുടെ വിജയം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രായമാകുന്ന ജനസംഖ്യ, ചന്ദ്രബാബു നായിഡുവിനും ആശങ്ക !


സ്റ്റാലിന് മുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രായമാകുന്ന ജനസംഖ്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കുടുംബങ്ങളോട് കൂടുതൽ കുട്ടികളുണ്ടാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകണമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അർഹതയുള്ള നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി ചന്ദ്രബാബു നായിഡു പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0